2010, മേയ് 5

കപ്പ മത്തി

പരീക്ഷണത്തിനു വേണ്ട ചേരുവകൾ

കപ്പ                                                    -                   1/2 kg
മത്തി                                                  -                   3 വലുത്
തേങ്ങ ചിരകിയത്                             -                   1/2 മുറി
ചെറിയ ഉള്ളി                                     -                   5 എണ്ണം
പെരുംജീരകം                                    -                   1 ചെറിയ സ്പൂൺ
മുളക്പൊടി                                        -                   1 1/2 ടീസ്പൂൺ 
മഞ്ഞൾപൊടി                                   -                   1 ടീസ്പൂൺ
ഉപ്പ്, കറിവേപ്പില                              -                   ആവശ്യത്തിന്
വെളിച്ചെണ്ണ, കടുക്

പരീക്ഷിക്കേണ്ട വിധം

കപ്പ ഇടത്തരം കഷണങ്ങളായി മുറിച്ചത് ഒരു കുക്കറിൽ ഇടുക അതിനു മേലെ മത്തി നിരത്തി വെക്കുക. മുളക്പൊടി, മഞ്ഞൾപൊടി, പാകത്തിനു ഉപ്പ് എന്നിവ ചേർത്ത് വേവാൻ ആവശ്യമായത്ര വെള്ളവും ചേർത്ത് കുക്കർ അടച്ച് വേവിക്കുക(ഏകദേശം 2 വിസിൽ). മത്തിയുടെ മുള്ള് മാറ്റുക. കപ്പയും മത്തിയും കൂടെ നന്നായി ഉടച്ച് യോജിപ്പിക്കുക. തേങ്ങ ചിരകിയത്, പെരുംജീരകം, ചെറിയ ഉള്ളി, കുറച്ച് കറിവേപ്പില  എന്നിവ എല്ലാംകൂടെ വെള്ളം ചേർക്കാതെ നന്നായി അരക്കുക. അരപ്പ് കപ്പയിലേക്ക് ഒഴിക്കുക. ഒന്നു നന്നായി ചൂടാക്കുക. പാകത്തിനു ഉപ്പ് ചേർക്കുക. വെളിച്ചെണ്ണയിൽ കടുകും കറിവേപ്പിലയും പൊട്ടിച്ച് ഇതിൽ ഒഴിക്കുക.

10 അഭിപ്രായങ്ങൾ:

jayanEvoor പറഞ്ഞു...

കൊള്ളാം!
കൊതി വരുന്നു!

കൂതറHashimܓ പറഞ്ഞു...

<<< മത്തിയുടെ മുള്ള് മാറ്റുക >>>
നാല് ദിവസം കഴിയട്ടെ മുള്ളെല്ലാം എടുക്കാന്‍ ടൈം എടുക്കും, അപ്പോഴേക്കും മത്തി ചീയൂലേ.. പ്പോ ന്താ ചെയ്യാ???

ഹംസ പറഞ്ഞു...

പെരുംജീരകത്തിനു പകരം ചെറിയ ജീരകം ഇടാന്‍ പറ്റുമോ? ഒരു സംശയമാണ്.! പിന്നെ എനിക്ക് കൂടുതല്‍ ഇഷ്ടം കപ്പ പുഴുങ്ങിയതില്‍ മത്തിക്കറി ഒഴിച്ചു കഴിക്കുന്നതാ!! ഇവിടെ വന്നാല്‍ പിന്നെ വായില്‍ കുറെ വെള്ളവുമായിട്ടെ മടങ്ങാന്‍ പറ്റുന്നുള്ളൂ കുഞ്ഞാമിനാ !! ആളുകളെ ഇങ്ങനെ കൊതിപിടിപ്പിക്കല്ലെ കൊട്ടോ.. പാപം കിട്ടും.!!

(റെഫി: ReffY) പറഞ്ഞു...

പോസ്റ്റിന്റെ കൂടെ ഫ്രീ ആയി വായിലെ വെള്ളം.
കൊതി കൊണ്ടാണേ..

റ്റോംസ് കോനുമഠം പറഞ്ഞു...

ങ്ങാഹാ, അത്രയ്ക്കായോ..? ഇതൊന്നു പരീക്ഷിക്കും... നോക്കിക്കോ

അജ്ഞാതന്‍ പറഞ്ഞു...

കപ്പ മത്തി ഇഷ്ട്ടമായി .. കപ്പ വെന്തതിനു ശേഷം വെള്ളമൂറ്റിയിരുന്നെങ്കിൽ ഷുഗറും കൊളസ്ട്രോളും കുറഞ്ഞു കിട്ടുമായിരുന്നു... ഞങ്ങളുടെ നാട്ടിലൊക്കെ കപ്പ വേവിച്ചൂറ്റിയതിനു ശേഷമെ ഉപയോഗിക്കൂ... ആശംസകൾ

ഇസ്മായില്‍ കുറുമ്പടി ( തണല്‍) പറഞ്ഞു...

കഴിഞ്ഞ തവണത്തെ പോലെ (ഷവര്‍മ) വിലകൂടിയ ഫോറിന്‍ വിഭവമല്ല.ചാളയും കപ്പയും (ഞങ്ങടെ നാട്ടില്‍ മത്തിയും പൂളയും)അത്രയും നല്ലത്. ഹോട്ടലില്‍ നിന്ന് കിട്ടുകേം ഇല്ല. അപ്പോള്‍, ഉണ്ടാക്കി നോക്കിയിട്ട് തന്നെ കാര്യം...

"കപ്പ വെന്തതിനു ശേഷം വെള്ളമൂറ്റിയിരുന്നെങ്കിൽ ഷുഗറും കൊളസ്ട്രോളും കുറഞ്ഞു കിട്ടുമായിരുന്നു.."
(ഉമ്മു അമ്മാരിന്റെ കമന്റ്)

കപ്പ വെന്തതിനു ശേഷം വെള്ളമൂറ്റിക്കുടിച്ചാല്‍ കൊളസ്ട്രോള്‍ കൂടുകയല്ലേ ചെയ്യുക?

അജ്ഞാതന്‍ പറഞ്ഞു...
ഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.
അജ്ഞാതന്‍ പറഞ്ഞു...

തണലിന്റെ നാട്ടിലൊക്കെ കപ്പ വേവിച്ചിട്ട് ഊറ്റിയ വെള്ളം കുടിക്കുകയും കപ്പ കളയുകയുമാണെന്നു തോനുന്നു... ചാള എങ്ങിനെയാണോ ആവോ അതും വെള്ളം ....

സിനു പറഞ്ഞു...

:)