2010, ഏപ്രിൽ 28

ചിക്കൻ ഷവർമ

പരീക്ഷിക്കേണ്ട വിധം


ഒന്നാം ഘട്ടം

1/2 കപ്പ് വിനാഗിരി, 1/4 കപ്പ് തൈര്(ഒരു തുണിയിൽ ഒഴിച്ച് കെട്ടിത്തൂക്കിയിട്ട് വെള്ളം മുഴുവൻ കളഞ്ഞത്), 1 ടേ.സ്പൂൺ ഓയിൽ, ഉപ്പ് & കുരുമുളക് പൊടി ആവശ്യത്തിന്, 1 ടീസ്പൂൺ മിക്സ്‌ഡ് സ്പൈസ്( ഗരം മസാല), 1/4 ടീസ്പൂൺ ഏലക്കപൊടി, 8 ചിക്കൻ കാല് തൊലി നീക്കിയത്
ഇതെല്ലാം കൂടെ നന്നായി മിക്സ് ചെയ്ത് ഒരു രാത്രി ഫ്രിഡ്ജിൽ വെക്കുക.
 
അവ്ൻ 175 ഡിഗ്രിയിൽ(c) പ്രീഹീറ്റ് ചെയ്യുക. മാരിനേറ്റ് ചെയ്ത ചിക്കൻ ഒരു ബേക്കിങ്ങ് ട്രേയിൽ വച്ച് അലുമിനിയം ഫോയിൽ കൊണ്ട് മൂടി 30 മിനിറ്റ് ബേകെ ചെയ്യുക. പിന്നീടതെടുത്ത് മറിച്ച് വെച്ച് വീണ്ടും ഒരു 15 - 20 മിനിറ്റ് വരെ ബേക്ക് ചെയ്യാം. ട്രേയിൽ നിന്ന് മാറ്റി ചെറുതായി നുറുക്കുക. വേണമെങ്കിൽ ഒരു പാനിലിട്ട് എണ്ണയില്ലാതെ ഒന്നു നന്നായി മൊരിയിച്ചെടുക്കുക.


രണ്ടാം ഘട്ടം

സോസ്

1/2 കപ്പ് തഹിന (വെളുത്ത എള്ള് അരച്ചത്), 1/4 കപ്പ് തൈര്, 1/2 ടീസ്പൂൺ വെളുത്തുള്ളി തീരെ ചെറുതായി നുറുക്കിയത് (ആവശ്യമെങ്കിൽ മാത്രം), 2 ടേ.സ്പൂൺ നാരങ്ങാനീര്, 1ടേ.സ്പൂൺ ഒലിവ് ഓയിൽ, 1ടേ.സ്പൂൺ പാഴ്സ്‌ലി അരിഞ്ഞത്(ആവശ്യമെങ്കിൽ), ഉപ്പ്&കുരുമുളക്പൊടി ആവശ്യത്തിന്.
ഇതെല്ലാം കൂടെ നന്നായി മിക്സ് ചെയ്ത് വെക്കുക.

4 തക്കാളി കനംകുറച്ച് അരിഞ്ഞത്, 1/2 കപ്പ് സവാള(സാലഡ് സവാള ആണെങ്കിൽ നല്ലത്)അരിഞ്ഞത്, 4 കപ്പ് ലെറ്റൂസ് അരിഞ്ഞത്, 8 കുബ്ബൂസ് അല്ലെങ്കിൽ ചപ്പാത്തി

മൂന്നാം ഘട്ടം

ഒരു കുബ്ബൂസിൽ ചിക്കൻ നുറുക്കിയത്, തക്കാളി,സവാള, ലെറ്റൂസ് എന്നിവ വെക്കുക. അതിനു മേലെ തഹിന മിശ്രിതം ഒഴിച്ച് പാഴ്സ്‌ലി വിതറി കുബ്ബൂസ് ചുരുട്ടുക.

16 അഭിപ്രായങ്ങൾ:

അജ്ഞാതന്‍ പറഞ്ഞു...

ടീ കുഞ്ഞാമിനാ നീ അടുക്കളയിൽ നിന്നു തന്നെ തുടങ്ങിയല്ലോ............ ഇനി പെട്ടെന്നു അരങ്ങത്ത് ചെല്ല്.. എല്ലവിധ ആശംസകളും...ഇനി നിന്റെ കഥ പോരട്ടെ വലിയ കഥാ കാരി ആകട്ടെ...

ശ്രീ പറഞ്ഞു...

ഹൊ! ഉണ്ടാക്കി കഴിയ്ക്കുന്ന പരിപാടി നടപ്പില്ല.

(SHEBBU) പറഞ്ഞു...

ആശംസകള്‍.

സിനു പറഞ്ഞു...

ആഹാ..ഇവിടെ നല്ല പാചകമൊക്കെ ഉണ്ടല്ലോ..
ഒന്ന് പരീക്ഷിച്ചിട്ട് തന്നെ ബാക്കി കാര്യം..
പരീക്ഷിച്ചിട്ട് വിവരം അറിയിക്കാട്ടോ

സിനു പറഞ്ഞു...

ശ്ശോ..ഒരു കാര്യം പറയാന്‍ വിട്ടു
നല്ല പേര് കേട്ടോ..എനിക്കിഷ്ട്ടായി

ഹംസ പറഞ്ഞു...

ഈ ഷവര്‍മയുടെ ഇറച്ചി കുബ്ബൂസില്‍ തന്നെ തിന്നണം എന്നുണ്ടോ ചോറിന്‍റെ കൂടെ തിന്നുകൂടെ?

ഒരു സംശയമാ..ട്ടോ.!!

എന്തായാലും പോസ്റ്റ് ഉപകാരം തന്നെ.!!

ആശംസകള്‍

സിനു പറഞ്ഞു...

കുഞ്ഞാമിന എന്നാ പേരാ എനിക്കിഷ്ട്ടായി എന്ന് പറഞ്ഞത്ട്ടോ..

ഇസ്മായില്‍ കുറുമ്പടി ( തണല്‍) പറഞ്ഞു...

1/4 കപ്പ് തൈര് ഒരു തുണിയിൽ ഒഴിച്ച് കെട്ടിത്തൂക്കി.
വിലകൂടിയ തുണിയും പോയി. തൈരിന്റെ കാശും പോയി $#%&@

NB:'ഉണങ്ങിയ തൈര്' കിട്ടാന്‍ വല്ല വഴിയും ഉണ്ടോ?

ഇസ്മായില്‍ കുറുമ്പടി ( തണല്‍) പറഞ്ഞു...

എതായാലും ഒന്ന് കൂടി പരീക്ഷിക്കട്ടെ കുഞ്ഞാമിനാ ...

അപ്പു പറഞ്ഞു...

കുഞ്ഞാമിന, ക്ഷണിച്ചതിൻ പ്രകാരം ഞാൻ ദേ ഈ ബ്ലോഗിൽ വന്നിരിക്കുന്നു :-) നല്ല ടെമ്പ്ലേറ്റ്, സിമ്പിൾ ഡിസൈൻ എല്ലാം കൊള്ളാം. വളരെ നന്നായിരിക്കുന്നു.

ഷവർമ്മ ഉണ്ടാക്കുന്ന മെതേഡ് വായിച്ചു. ഇത്രയും മെനക്കേടാണ് ഇത് ഉണ്ടാക്കുന്നതെന്ന് കണ്ടപ്പോൾ മൂന്നു ദിർഹം കൊടുത്ത് ഒരെണ്ണം വാങ്ങിത്തിന്നുന്നതാണ് നല്ലതെന്നു തോന്നി :-) കളിയാക്കിയതല്ല കേട്ടോ. പാവയ്ക്കാ തീയൽ ഇഷ്ടപ്പെട്ടു. ഇനിയും കൂടുതൽ പാചകവിധികൾ പ്രതീക്ഷിക്കുന്നു.

അജ്ഞാതന്‍ പറഞ്ഞു...

തണലിനു ഉണക്ക തൈരു അന്യേഷിച്ചു ഞാൻ കുറെ നടന്നു .. കുഞ്ഞാമിന ഇങ്ങനെയുള്ളവരുടെ വാക്കുകളൊന്നും കേൾക്കണ്ടാട്ടോ ഇങ്ങള് നല്ല നല്ല ഫുഡൊക്കെ ഉണ്ടാക്കാൻ പഠിപ്പിക്ക് അവർക്ക് ഇതൊന്നും ഉണ്ടാക്കാൻ അറിയാത്തതു കൊണ്ടുള്ള അസൂയയാ...

Manoraj പറഞ്ഞു...

ഹ.. എന്റെ ജോലി സ്ഥലത്തെ ഒരു സുഹൃത്ത് വീട്ടിലെ പട്ടിക്ക് നിത്യൌം കൊടുക്കന്നത് ഷവർമ്മയാണെന്ന് കേട്ടപ്പോൾ മാത്രമാണ് ഈ വിഭവം ഇത് വരെ ഞാൻ തിന്നട്ടില്ലെന്നറിഞ്ഞത്,.. ഒടുവിൽ വലിയ അഭിമാനത്തോടെ പോയി ഒരു പ്ലെയ്റ്റ് ഷവർമ്മക്ക് ഓർഡാർ കൊടുത്തു.. എനിക്ക് പക്ഷെ അതിന്റെ രുചി ഇഷ്ടായില്ല

ഇസ്മായില്‍ കുറുമ്പടി ( തണല്‍) പറഞ്ഞു...

മനോരാജ് പറഞത് കേട്ടല്ലോ ....എനിക്ക് 'ത്ര്‍പ്പതി' ആയി ..ഞാന്‍ വിട്ടു.

അജ്ഞാതന്‍ പറഞ്ഞു...

പട്ടിക്കു കൊടുക്കുന്നത് ആണെന്നറിഞ്ഞിട്ടും ഓർഡർ കൊടുത്തല്ലോ .. ഇവരുടെ വാക്കു കൊണ്ടൊന്നും നീ തളരണ്ട ഇനി നമുക്ക് നരകകോഴിയും ഉണ്ടാക്കണം ,,എല്ലാ ആണുങ്ങൾക്കും അസൂയയാ ..

ഹംസ പറഞ്ഞു...

ഇതെന്താ റബ്ബേ ചാറ്റ് റൂം ആണോ? അഭിപ്രായം ഫോളോ ചെയ്ത ഞാന്‍ മണ്ടന്‍ . പക്ഷെ അതുകൊണ്ട് ഒരു ഉപകാരമുണ്ടായില്‍ ഉമ്മു അമ്മാര്‍ എന്താ പറഞ്ഞത്? ആണുങ്ങള്‍ക്കെല്ലാം അസൂയ ആണെന്നോ? ഇതില്‍ എല്ലാവരും പെടുമോ ? ഒന്നു കൂടി തെളിച്ചു പറയൂ..!! ആണുങ്ങള്‍ക്ക് പെണ്ണുങ്ങളെക്കാള്‍ അസൂയ എന്നുള്ളതു ഒരു പുതിയ അറിവാണ് ആ അറിവു തന്നതിനു നന്ദിയും അറിയിക്കുന്നു.!!

അജ്ഞാതന്‍ പറഞ്ഞു...
ഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.