പാവ് ബൺ - 2
ഉരുളക്കിഴങ്ങ് - 2
ഗ്രീൻ പീസ്, കാരറ്റ്, ബീൻസ്,
കോളിഫ്‌ളവർ എല്ലാം കൂടെ - 1 കപ്പ്
സവാള അരിഞ്ഞത് - 1 വലുത്
വെളുത്തുള്ളി ചതച്ചത് - 1 വലിയ സ്പൂൺ
കാപ്‌സിക്കം അരിഞ്ഞത് - 1ന്റെ പകുതി
തക്കാളി അരിഞ്ഞത് - 1
മുളകുപൊടി - 1/2 ടീസ്പൂൺ
മഞ്ഞൾപൊടി - 1/2 ടീസ്പൂൺ
പാവ് ബാജി മസാല - 2 ടീസ്പൂൺ
ഗരം മസാല - 1 ടീസ്പൂൺ
ചെറുനാരങ്ങ - 1
ഉപ്പ് - പാകത്തിന്
വെണ്ണ - 100 ഗ്രാം(ആവശ്യത്തിന്)
മല്ലിയില - ആവശ്യത്തിന്
പരീക്ഷിക്കേണ്ട വിധം
ഒരു പാനിൽ വെണ്ണ ചൂടാക്കി പാവ്ബൺ മുറിച്ച് അതിന്റെ ഉൾഭാഗം ചെറുതായി മൊരിയിക്കുക.
ഉരുളക്കിഴങ്ങ് പുഴുങ്ങി പച്ചക്കറികൾ വേവിച്ചതും ചേർത്ത് ഉടയ്ക്കുക. ഒരു പാനിൽ വെണ്ണ ചൂടാക്കി അതിൽ സവാള ചെറുതായി അരിഞ്ഞതും വെളുത്തുള്ളിയും ചേർത്ത് വഴറ്റുക. ഇതിലേക്ക് മുളക്പൊടി, മഞ്ഞൾപൊടി, പാവ്ബാജി മസാല എന്നിവ ചേർക്കുക. ചെറുതായി അരിഞ്ഞ് വച്ചിരിക്കുന്ന കാപ്‌സിക്കം, തക്കാളി എന്നിവ ചേർത്ത് നന്നായി വഴറ്റുക. പിന്നീട് വേവിച്ച് വച്ചിരിക്കുന്ന പച്ചക്കറികൾ ചേർക്കുക. പാകത്തിന് ഉപ്പും ചേർക്കുക. അവസാനം ഗരംമസാലയും ചെറുനാരങ്ങാനീരും ചേർത്ത് വാങ്ങുക. അൽപ്പം മല്ലിയില തൂവി കുറച്ച് വെണ്ണ മുകളിൽ ചുരണ്ടിയിടുക. ചൂടൊടെ പാവ് ബണ്ണിനോടൊപ്പം വിളമ്പാം
1 അഭിപ്രായം:
is it tasty..?
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ