പരീക്ഷിക്കേണ്ട വിധം
ഒന്നാം ഘട്ടം
1/2 കപ്പ് വിനാഗിരി, 1/4 കപ്പ് തൈര്(ഒരു തുണിയിൽ ഒഴിച്ച് കെട്ടിത്തൂക്കിയിട്ട് വെള്ളം മുഴുവൻ കളഞ്ഞത്), 1 ടേ.സ്പൂൺ ഓയിൽ, ഉപ്പ് & കുരുമുളക് പൊടി ആവശ്യത്തിന്, 1 ടീസ്പൂൺ മിക്സ്‌ഡ് സ്പൈസ്( ഗരം മസാല), 1/4 ടീസ്പൂൺ ഏലക്കപൊടി, 8 ചിക്കൻ കാല് തൊലി നീക്കിയത്
ഇതെല്ലാം കൂടെ നന്നായി മിക്സ് ചെയ്ത് ഒരു രാത്രി ഫ്രിഡ്ജിൽ വെക്കുക.
അവ്ൻ 175 ഡിഗ്രിയിൽ(c) പ്രീഹീറ്റ് ചെയ്യുക. മാരിനേറ്റ് ചെയ്ത ചിക്കൻ ഒരു ബേക്കിങ്ങ് ട്രേയിൽ വച്ച് അലുമിനിയം ഫോയിൽ കൊണ്ട് മൂടി 30 മിനിറ്റ് ബേകെ ചെയ്യുക. പിന്നീടതെടുത്ത് മറിച്ച് വെച്ച് വീണ്ടും ഒരു 15 - 20 മിനിറ്റ് വരെ ബേക്ക് ചെയ്യാം. ട്രേയിൽ നിന്ന് മാറ്റി ചെറുതായി നുറുക്കുക. വേണമെങ്കിൽ ഒരു പാനിലിട്ട് എണ്ണയില്ലാതെ ഒന്നു നന്നായി മൊരിയിച്ചെടുക്കുക.
രണ്ടാം ഘട്ടം
സോസ്
1/2 കപ്പ് തഹിന (വെളുത്ത എള്ള് അരച്ചത്), 1/4 കപ്പ് തൈര്, 1/2 ടീസ്പൂൺ വെളുത്തുള്ളി തീരെ ചെറുതായി നുറുക്കിയത് (ആവശ്യമെങ്കിൽ മാത്രം), 2 ടേ.സ്പൂൺ നാരങ്ങാനീര്, 1ടേ.സ്പൂൺ ഒലിവ് ഓയിൽ, 1ടേ.സ്പൂൺ പാഴ്സ്‌ലി അരിഞ്ഞത്(ആവശ്യമെങ്കിൽ), ഉപ്പ്&കുരുമുളക്പൊടി ആവശ്യത്തിന്.
ഇതെല്ലാം കൂടെ നന്നായി മിക്സ് ചെയ്ത് വെക്കുക.
4 തക്കാളി കനംകുറച്ച് അരിഞ്ഞത്, 1/2 കപ്പ് സവാള(സാലഡ് സവാള ആണെങ്കിൽ നല്ലത്)അരിഞ്ഞത്, 4 കപ്പ് ലെറ്റൂസ് അരിഞ്ഞത്, 8 കുബ്ബൂസ് അല്ലെങ്കിൽ ചപ്പാത്തി
മൂന്നാം ഘട്ടം
ഒരു കുബ്ബൂസിൽ ചിക്കൻ നുറുക്കിയത്, തക്കാളി,സവാള, ലെറ്റൂസ് എന്നിവ വെക്കുക. അതിനു മേലെ തഹിന മിശ്രിതം ഒഴിച്ച് പാഴ്സ്‌ലി വിതറി കുബ്ബൂസ് ചുരുട്ടുക.